Thursday, 19 September 2024

ബ്രെക്സിറ്റ് നാളെ. വികാരഭരിതമായി "ആൽഡ് ലാംഗ് സിനെ" കവിത ചൊല്ലി യൂറോപ്യൻ പാർലമെന്റ് ബ്രിട്ടണ് വിട നല്കി. വൻഭൂരിപക്ഷത്തിൽ യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു.

യൂറോപ്യൻ പാർലമെന്റിലെ മുഴുവൻ അംഗങ്ങളും കൈകൾ പരസ്പരം കോർത്ത് "പഴയ കാലത്തിന്റെ ഓർമ്മയ്ക്ക്" എന്ന് അർത്ഥം വരുന്ന ആൽഡ് ലാംഗ് സിനെ എന്ന സ്കോട്ട് ലാംഗ്വേജിലുള്ള കവിത ചൊല്ലി വികാരഭരിതമായി ബ്രിട്ടണ് യൂറോപ്യൻ യൂണിയനിൽ നിന്ന് വിട നല്കി. യൂറോപ്യൻ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ വൻഭൂരിപക്ഷത്തിൽ യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം അംഗീകരിച്ചതിനു ശേഷമായിരുന്നു അംഗങ്ങൾ എഴുന്നേറ്റ് നിന്ന് അസാധാരണ കീഴ് വഴക്കം സൃഷ്ടിച്ചത്. ബ്രെക്സിറ്റ് വിത് ഡ്രാവൽ ബില്ലിനെ 621 എം ഇ പി മാർ അനുകൂലിച്ചപ്പോൾ 49 പേർ മാത്രമാണ് പിന്തുണയ്ക്കാതിരുന്നത്.

യുകെയിൽ നിന്ന് 73 യൂറോപ്യൻ പാർലമെൻറ് അംഗങ്ങളാണ് ഉള്ളത്. ഒരിക്കൽ വീണ്ടും ബ്രിട്ടൺ യൂറോപ്യൻ യൂണിയനിലേയ്ക്ക് തിരിച്ചു വന്നേക്കാമെന്ന് ഇവരിൽ പലരും പ്രത്യാശ പ്രകടിപ്പിച്ചു. ബ്രിട്ടൺ എന്നും യൂറോപ്പിന്റെ ഭാഗമാണെന്നും എല്ലാ രാജ്യങ്ങളും സ്നേഹപൂർണമായ സഹകരണം തുടർന്നും നല്കുമെന്നും യൂറോപ്യൻ യൂണിയൻ നേതാക്കൾ തങ്ങളുടെ പ്രസംഗത്തിൽ പറഞ്ഞു. നാളെ ജനുവരി 31ന് രാത്രി 11 മണിയ്ക്ക് ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടും.

 

ADVERTISEMENT

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News