Friday, 10 January 2025

യൂണിവേഴ്സിറ്റിയിലെ ടീച്ചേഴ്സ് സമരം ചെയ്തു. സ്റ്റുഡൻറ്സിന് 100 പൗണ്ട് വരെ നഷ്ടപരിഹാരം നല്കാമെന്ന ഓഫറുമായി സസക്സ് യൂണിവേഴ്സിറ്റി.

ഇൻഡസ്ട്രിയൽ ആക്ഷൻ മൂലം സ്റ്റുഡന്റ്സിന് ഉണ്ടായ അസൗകര്യങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും നഷ്ടപരിഹാരം നല്കാൻ തയ്യാറാണെന്ന് യൂണിവേഴ്സിറ്റി ഓഫ് സസക്സ് അറിയിച്ചു. ടീച്ചർമാരുടെ സമരം മൂലം സ്റ്റുഡൻറ്സിന് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് യൂണിവേഴ്സിറ്റി മാനേജ്മെൻറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് 100 പൗണ്ട് വരെ നഷ്ടപരിഹാരം ക്ലെയിം ചെയ്യാവുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയുടെയോ റെഗുലേറ്ററുടെയോ മുന്നിലെത്തിയാൽ ലഭിക്കാവുന്ന വൻ ഫൈൻ മുന്നിൽക്കണ്ടാണ് യൂണിവേഴ്സിറ്റി ഇക്കാര്യം പരിഹരിക്കാൻ ശ്രമം നടത്തുന്നത്.

സസക്സ് യൂണിവേഴ്സിറ്റിയുടെ ഇൻഡസ്ട്രിയൽ ആക്ഷൻ എക്സ്ഗ്രേഷ്യാ സ്കീം ഈയാഴ്ചയാണ് എല്ലാ സ്റ്റുഡൻറ്സിനും ഇമെയിൽ വഴി നല്കിയത്. നവംബറിലും ഡിസംബറിലും നടന്ന നാഷണൽ യൂണിവേഴ്സിറ്റി ഓഫ് കോളജ് യൂണിയന്റെ സമരത്തിനുള്ള പേയൗട്ടാണ് ഇതിൽ ഓഫർ ചെയ്തിരിക്കുന്നത്. സമരത്തിൽ പങ്കെടുത്ത 60 യൂണിവേഴ്സിറ്റികളിൽ ഒന്നാണ് സസക്സ് യൂണിവേഴ്സിറ്റി. എട്ട് ദിവസത്തെ സമരം ശമ്പളവും പെൻഷനുമായി ബന്ധപ്പെട്ടായിരുന്നു.

ADVERTISEMENT

Xaviers Chartered Certified Auditors and Registered Auditors

 

Other News