Saturday, 23 November 2024

യുകെയിൽ മൂന്നാമത്തെ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു. ബ്രൈറ്റണിൽ നിന്നുള്ള രോഗിയെ ലണ്ടനിൽ ഐസൊലേഷനിലാക്കി.

യുകെയിൽ മൂന്നാമത്തെ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച ആദ്യത്തെ ബ്രിട്ടീഷ് പൗരനായ ബ്രൈറ്റണിൽ നിന്നുള്ള മധ്യവയസ്‌കനെ ലണ്ടനിൽ സെന്റ് തോമസ് ഹോസ്പിറ്റലിൽ ഐസൊലേഷനിലാക്കി. സിംഗപ്പൂരിൽ നിന്നാണ് ഇയാൾക്ക് ഇൻഫെക്ഷൻ ലഭിച്ചതെന്ന് കരുതുന്നു. നേരത്തെ മറ്റു രണ്ടു പേർക്ക് യുകെയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ ഒരാൾ യോർക്ക് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റാണ്. മറ്റൊരാൾ സ്റ്റുഡൻറിന്റെ കുടുംബാംഗമാണ്. ഇരുവരും ചൈനീസ് പൗരന്മാരാണ്.

കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട വുഹാനിൽ നിന്നെത്തിയ 83 പേരെ വിറാലിലെ അരോവെ പാർക്ക് ഹോസ്പിറ്റൽ അക്കോമഡേഷനിൽ താമസിപ്പിച്ചിരിക്കുകയാണ്. രണ്ടാം ബാച്ചിൽ എത്തിയ 11 പേരെയും വിറാലിലേയ്ക്ക് മാറ്റിയിട്ടുണ്ട്. വുഹാനിൽ നിന്നുള്ള ബ്രിട്ടീഷ് പൗരന്മാരുടെ അവസാന ബാച്ച് ഞായറാഴ്ച്ച യുകെയിൽ എത്തിച്ചേരും.

ഇംഗ്ലണ്ടിലെ എല്ലാ ഹോസ്പിറ്റലുകളിലും കൊറോണാ വൈറസ് അസസ്മെൻറ് പോഡുകൾ ഒരുക്കാൻ എൻഎച്ച്എസ് നിർദ്ദേശം നല്കിയിട്ടുണ്ട്. വൈറസ് ബാധയുണ്ടെന്ന് സംശയം തോന്നിയാൽ സ്വയം മറ്റുള്ളവരിൽ നിന്ന് ഐസൊലേറ്റ് ചെയ്യണമെന്നും 111 നമ്പരിൽ വിളിച്ച് വിവരങ്ങൾ നല്കുകയും വേണം. കൊറോണ വൈറസ് ഉണ്ടെന്ന് സംശയിക്കപ്പെടുന്ന രോഗികൾ ഹോസ്പിറ്റലുകളിൽ മറ്റു രോഗികളുടെ അടുത്ത് എത്തുന്നത് ഒഴിവാക്കാനാണ് അസസ്മെൻറ് പോഡുകൾ സ്ഥാപിക്കുന്നത്. ഇങ്ങനെയുള്ള ഏരിയകൾ ഇന്നോടെ ഹോസ്പിറ്റലുകളിൽ തയ്യാറാക്കും.

Other News