യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫ്രൂട്ട്സിനും വെജിറ്റബിൾസിനും കസ്റ്റംസ് ചെക്ക് ഏർപ്പെടുത്തും. ഫുഡ് സപ്ളൈയിൽ താമസവും ഷോർട്ടേജും ഉണ്ടാകാം. സ്മാർട്ട് ബോർഡർ 2025 മുതൽ.
ബ്രെക്സിറ്റ് ട്രാൻസിഷൻ പീരിയഡിന് ശേഷം യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫ്രൂട്ട്സിനും വെജിറ്റബിൾസിനും കസ്റ്റംസ് ചെക്ക് ഏർപ്പെടുത്തും. 2021 ജനുവരി മുതൽ യുകെയിലെ റീട്ടെയിലർ ഷോപ്പുകൾ യൂറോപ്യൻ യൂണിയനിൽ നിന്ന് കൊണ്ടു വരുന്ന ഭക്ഷ്യവസ്തുക്കൾക്ക് കസ്റ്റംസ് ഡിക്ളറേഷൻ നല്കണം. സമ്പൂർണമായ ബോർഡർ കൺട്രോളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന് പര്യാപ്തമായ സംവിധാനങ്ങൾ ഇല്ലാതെ വന്നാൽ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിയിൽ താമസവും യുകെ മാർക്കറ്റിൽ ഷോർട്ടേജും ഉണ്ടാകുമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഇറക്കുമതി സംവിധാനം എളുപ്പമാക്കുന്ന സ്മാർട്ട് ബോർഡർ 2025 മുതൽ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. യുകെ സിംഗിൾ മാർക്കറ്റിനും കസ്റ്റംസ് യൂണിയനും പുറത്തായിരിക്കുമെന്നും ആയതിനാൽ സ്വന്തമായ കസ്റ്റംസ് നിയമങ്ങൾ നടപ്പാക്കുമെന്നും സീനിയർ ക്യാബിനറ്റ് മിനിസ്റ്ററായ മൈക്കൾ ഗോവ് പറഞ്ഞു. ബോർഡർ പോയിന്റുകളിൽ കസ്റ്റംസ്, വാറ്റ്, എക്സൈസ് ഡ്യൂട്ടികൾ കളക്ട് ചെയ്യും. യൂറോപ്യൻ യൂണിയനിൽ നിന്ന് 265 ബില്യൺ പൗണ്ടിന്റെ ഇറക്കുമതിയാണ് ബ്രിട്ടൺ കഴിഞ്ഞ വർഷം നടത്തിയത്. ബ്രെക്സിറ്റിനു ശേഷവും ഇയു ബ്രിട്ടന്റെ പ്രധാന ട്രേഡിംഗ് പാർട്ട്ണറായി തുടരും.