Friday, 20 September 2024

വെസ്റ്റ് മിന്‍സ്റ്ററില്‍ ന്യൂനപക്ഷ എംപിമാര്‍ വംശീയത നേരിടുന്നതായി സര്‍വേ

പാര്‍ലമെന്ററി എസ്റ്റേറ്റില്‍ കറുത്തതോ, ഏഷ്യന്‍ ന്യൂനപക്ഷ വംശജരോ ആയ എംപിമാര്‍ വംശീയതയോ വംശീയ പ്രൊഫൈലിങോ നേരിട്ടതായി സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഭൂരിഭാഗം ന്യൂനപക്ഷ എംപിമാരും വെസ്റ്റ്മിന്‍സ്റ്ററില്‍ വംശീയതയുടെ തിക്തഫലങ്ങൾ അനുഭവിച്ചതായാണ് പഠനങ്ങൾ പറയുന്നത്. ഐടിവി ന്യൂസില്‍ നിന്നുള്ള അജ്ഞാത അന്വേഷണത്തിന് മറുപടിയായാണ് എംപിമാര്‍ തങ്ങള്‍ നേരിട്ട വംശീയ വിവേചനം തുറന്ന് പറഞ്ഞത്. മൈനോറിട്ടി എത്നിക് കമ്മ്യൂണിറ്റിയിൽപ്പെട്ട 65 എംപിമാരാണ് ഹൗസ് ഓഫ് കോമൺസിൽ ഉള്ളത്. ഇവരില്‍ 62 ശതമാനം പേര്‍ ഹൗസ് ഓഫ് കോമണ്‍സിന്റെ എസ്റ്റേറ്റില്‍ വംശീയത അനുഭവിച്ചതായി അഭിപ്രായപ്പെട്ടു. 90 ശതമാനം പേരും തങ്ങളുടെ എത്നിക് ബാക്ക് ഗ്രൗണ്ട് കാരണം എംപിയായി തെരഞ്ഞെടുക്കപ്പെടാൻ ബുദ്ധിമുട്ടാണെന്നും 81 ശതമാനം പേര്‍ പൊതുജനങ്ങളില്‍ നിന്ന് വംശീയത അനുഭവിച്ചതായും വെളിപ്പെടുത്തി.

പാര്‍ലമെന്ററി എസ്റ്റേറ്റിലെ ഒരു മുറിയില്‍ നിന്ന് സുരക്ഷ അകമ്പടിയോടെ പോകേണ്ടി വന്നതായി ഷാഡോ മിനിസ്റ്ററായ ഡോണ്‍ ബട്ലര്‍ ഐടിവി ന്യൂസിനോട് പറഞ്ഞു. താൻ ഒരു പാര്‍ലമെന്റ് അംഗമാണെന്ന് അറിയിച്ചിട്ടും റൂമില്‍ നിന്ന് എന്നെ പുറത്താക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എത്തി. അതിനുശേഷം അദ്ദേഹം രേഖാമൂലം ക്ഷമാപണം അയച്ചതായും അവര്‍ വെളിപ്പെടുത്തി. 

Other News