കൊറോണ വൈറസ്: സ്റ്റുഡിയോയുടെ പ്രവർത്തനങ്ങളെ വൈറസ് വ്യാപനം ബാധിച്ചാൽ യുദ്ധകാല 'ബങ്കറിൽ' നിന്ന് പ്രക്ഷേപണം ചെയ്യാൻ പദ്ധതിയിട്ട് ബിബിസി.
സ്റ്റുഡിയോകളിൽ കൊറോണ വൈറസ് ബാധയുണ്ടായാൽ യുദ്ധകാല 'ബങ്കറിൽ' നിന്ന് പ്രക്ഷേപണം ചെയ്യാൻ ബിബിസി പദ്ധതിയിടുന്നു. ശീതയുദ്ധകാലത്ത് 1939 ൽ വൂസ്റ്റർഷയറിലെ വുഡ് നോർട്ടണിൽ ബിബിസി വാങ്ങിയിരുന്ന ബങ്കർ, ആണവ ആക്രമണം ഉണ്ടായാൽ പ്രക്ഷേപണ കേന്ദ്രമായി ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നു. കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ലണ്ടനിൽ നിന്നും പ്രവർത്തനങ്ങൾ വുഡ് നോർട്ടനിലേക്ക് മാറ്റാനുള്ള ആലോചനകളാണ് ഇപ്പോൾ നടക്കുന്നത്.
ഒരു ബില്യൺ പൗണ്ട് മൂല്യമുള്ള ലണ്ടനിലെ ന്യൂ ബ്രോഡ്കാസ്റ്റിംഗ് ഹൗസ് പോലുള്ള ബിബിസിയുടെ പ്രമുഖ കോർപ്പറേഷൻ ഹബുകളിൽ വൈറസ് ബാധിക്കുന്ന സാഹചര്യമുണ്ടായാൽ അതിനെ മറികടക്കാനുള്ള അടിയന്തര പദ്ധതികൾ ഗോൾഡ് കമ്മിറ്റിയുടെ ക്രഞ്ച് മീറ്റിംഗിന് ശേഷം ബിബിസി എക്സിക്യൂട്ടീവുകൾ ആവിഷ്കരിച്ചു. ബിബിസി അക്കാദമിയുടെ ഭാഗമായ കോളേജ് ഓഫ് ടെക്‌നോളജിയുടെ ആസ്ഥാനമായ വൂസ്റ്റർഷയറിലെ വുഡ് നോർട്ടണിലേക്ക് ചില പ്രവർത്തനങ്ങൾ മാറ്റുന്നത് അടിയന്തര പദ്ധതികളിൽ ഉൾപ്പെടുന്നു.
ലണ്ടൻ ആസ്ഥാനമായുള്ള സ്റ്റാഫുകൾ പൊതുഗതാഗതത്തെ വളരെയധികം ആശ്രയിക്കുന്നതു കൊണ്ട് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വുഡ് നോർട്ടനു പൊതുഗതാഗത ലിങ്കുകളൊന്നുമില്ലാത്തതു കൊണ്ട്, സൈറ്റ് വൈറസ് ബാധ ഏൽക്കാതെ സൂക്ഷിക്കുന്നത് എളുപ്പമായിരിക്കും. അടിയന്തിര സന്ദർഭങ്ങളെ നേരിടാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞുവെങ്കിലും കൂടുതൽ വിവരങ്ങൾ ബിബിസി ലഭ്യമാക്കിയിട്ടില്ല.