Friday, 20 September 2024

യുകെയിലെ എല്ലാ സ്കൂളുകളും വെള്ളിയാഴ്ച അടയ്ക്കും. ജി.സി.എസ്.ഇ, എ-ലെവൽ എക്സാമിനേഷനുകൾ മാറ്റിവച്ചു. ബ്രിട്ടണിലെ കൊറോണ മരണസംഖ്യ 104 ആയി.

കൊറോണ വൈറസിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി യുകെയിലെ എല്ലാ സ്കൂളുകളും വെള്ളിയാഴ്ച അടയ്ക്കുവാൻ ഗവൺമെൻറ് തീരുമാനിച്ചു. മെയ്, ജൂൺ മാസങ്ങളിലെ ജി.സി.എസ്.ഇ, എ-ലെവൽ എക്സാമിനേഷനുകൾ മാറ്റിവച്ചു. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ സ്കൂളുകൾ അടയ്ക്കുവാൻ തീരുമാനിച്ചതിൻ്റെ പിന്നാലെയാണ് ബോറിസ് ജോൺസൺ പുതിയ നിയന്ത്രണങ്ങൾ ലൈവ് ന്യൂസ് ബ്രീഫിംഗിൽ അറിയിച്ചത്.

അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്കായി സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്നാണ് അറിയുന്നത്. എൻഎച്ച്എസ്, പോലീസ് ഉൾപ്പെടെയുള്ള മേഖലകളിലുള്ളവർക്ക് തങ്ങളുടെ ജോലി തുടരുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണിത്. കൊറോണ മൂലമുള്ള മരണം 104 ലേയ്ക്ക് ഉയർന്നു. ഇൻഫെക്ഷൻ കേസുകൾ 2,626 ആയിട്ടുണ്ട്.

Other News