കൊറോണ ടെസ്റ്റ് നടത്തിയത് 2,000 എൻഎച്ച്എസ് സ്റ്റാഫിന് മാത്രം. സെൽഫ് ഐസൊലേഷനിൽ ഉള്ളത് 180,000 പേർ. മിലിട്ടറി റിസർവിലെ 3,000 പേർക്ക് അടിയന്തിരമായി ഡ്യൂട്ടി തുടങ്ങാൻ നിർദ്ദേശം.
എൻഎച്ച്എസിലെ ഫ്രണ്ട് ലൈൻ സ്റ്റാഫിന് അടിയന്തിരമായി കൊറോണ ടെസ്റ്റിനുള്ള ആവശ്യം ദിവസേന ശക്തമാകുന്നുണ്ടെങ്കിലും ഇതുവരെ ടെസ്റ്റ് ചെയ്തത് 2,000 പേരെ മാത്രമാണ്. ഏകദേശം 550,000 സ്റ്റാഫുകളാണ് എൻഎച്ച്എസ് ഫ്രണ്ട് ലൈനിൽ ജോലി ചെയ്യുന്നത്. ഇതിൽ 180,000 ഓളം പേർ സെൽഫ് ഐസൊലേഷനിൽ ആണ്. ടെസ്റ്റ് ചെയ്യുന്നവരിൽ 15 ശതമാനത്തോളം പേർക്ക് മാത്രമേ കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളൂ. അതിനാൽ 150,000 ഓളം സ്റ്റാഫുകൾ ടെസ്റ്റിന് ശേഷം ജോലിയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
യുകെയിലെ ടെസ്റ്റിംഗ് കപ്പാസിറ്റി ദിനംപ്രതി 25,000 ആക്കുമെന്നാണ് ഗവൺമെൻ്റ് പറയുന്നത്. എന്നാൽ ഇത് പ്രഖ്യാപനം മാത്രമായി തുടരുകയാണ്. ഇന്നലെ പതിനായിരത്തിലേറെ ടെസ്റ്റുകൾ നടത്തിയതിൽ 7,500 ഓളം മാത്രമേ പുതിയ രോഗികൾ ഉള്ളൂ. ബാക്കിയുള്ളതെല്ലാം റിസൾട്ട് ഉറപ്പിക്കാനുള്ള റീ ടെസ്റ്റുകൾ ആയിരുന്നു. ഏപ്രിൽ അവസാനത്തോടെയെ കൊറോണ ടെസ്റ്റുകളുടെ എണ്ണം 25,000 ലേയ്ക്ക് ഉയർത്താൻ കഴിയുകയുള്ളൂ. ടെസ്റ്റിന് ആവശ്യമായ കെമിക്കൽ റീ എജൻറുകൾ ലഭ്യമല്ലെന്നാണ് അധികൃതർ നല്കുന്ന വിശദീകരണം. മിലിട്ടറി റിസർവിലെ 3,000 പേർക്ക് അടിയന്തിരമായി ഡ്യൂട്ടി തുടങ്ങാൻ നിർദ്ദേശം നല്കിയിട്ടുണ്ട്.
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE