Thursday, 19 September 2024

പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ടിൻ്റെ PPE ഗൈഡൻസ് അപര്യാപ്തം. ആവശ്യത്തിന് പ്രൊട്ടക്ഷൻ ലഭിക്കുന്നില്ല. എൻഎച്ച്എസിലെ ഡോക്ടർ ദമ്പതികൾ നിയമ നടപടി തുടങ്ങി

പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറുമായി ബന്ധപ്പെട്ട് ഗവൺമെൻറ് നല്കിയിരിക്കുന്ന ഗൈഡൻസ് അന്താരാഷ്ട്ര നിലവാരത്തിലുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി എൻഎച്ച്എസിലെ ഡോക്ടർ ദമ്പതികൾ നിയമ നടപടി തുടങ്ങി. തങ്ങളുടെ ജോലി സ്ഥലങ്ങളിൽ കൊറോണ ഇൻഫെക്ഷനിൽ നിന്ന് സംരക്ഷണം നല്കാൻ നിലവിലെ പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ടിൻ്റെ നിർദ്ദേശങ്ങൾ അപര്യാപ്തമെന്നാണ് ഇവർ ലീഗൽ നോട്ടീസിൽ പറയുന്നത്. ഡോക്ടർമാരായ മീനൽ വിസും നിഷാന്ത് ജോഷിയുമാണ് നിയമ പോരാട്ടം ആരംഭിച്ചിരിക്കുന്നത്. ഡോ. മീനൽ വിസ് ഗർഭിണിയുമാണ്. ഇരുവരും വ്യത്യസ്ത ഹോസ്പിറ്റലുകളിലാണ് ജോലി ചെയ്യുന്നത്.

പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ടിൻ്റെ ഗൈഡൻസ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് ഡോക്ടർ ദമ്പതികൾ പറയുന്നു. എന്ത് അടിസ്ഥാനത്തിലാണ് PPE ഗൈഡ് ലൈൻസ് ഡൗൺഗ്രേഡ് ചെയ്തതെന്ന് ഗവൺമെൻ്റ് വ്യക്തമാക്കണമെന്ന് ഡോ. ജോഷി ആവശ്യപ്പെട്ടു. സയൻ്റിഫിക് ഡേറ്റയുടെ അടിസ്ഥാനത്തിലോ അതല്ലെങ്കിൽ PPE ഷോർട്ടേജ് മൂലമാണോ ഇങ്ങനെയൊരു തീരുമാനമെന്നറിയണം എന്നറിയണമെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ ഇൻഫെക്ഷൻ തടയാൻ ആവശ്യമായ PPE കൾ ഇൻ്റൻസീവ് കെയറിൽ മാത്രമാണ് നല്കുന്നത്. എന്നാൽ മറ്റേണിറ്റി, ആക്സിഡൻറ് ആൻഡ് എമർജൻസി, മറ്റു ഡിപ്പാർട്ടുമെൻ്റുകൾ എന്നിവിടങ്ങളിലും രോഗികളുമായി ഇടപഴകുന്നവർക്ക് ഇൻഫെക്ഷൻ ലഭിക്കാൻ സാധ്യതയുണ്ട്. കോവിഡ് ബാധിച്ച് മരിച്ച എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫിനോട് ഗവൺമെൻറ് ക്ഷമാപണം നടത്തണമെന്നും ലീഗൽ നോട്ടീസിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഹെൽത്ത് കെയർ വർക്കേഴ്സിനെ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന പ്ളാക്കാർഡുമായി പ്രധാനമന്ത്രിയുടെ വസതിയായ ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് ഡോ. മീനൽ വിസ് പ്രതിഷേധിച്ചിരുന്നു.

 

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

Other News