Friday, 04 October 2024

ജീവിതം എഴു സ്ക്വയർ മീറ്ററിൽ ഒതുക്കാമെങ്കിൽ ലണ്ടനിലെ ഫ്ളാറ്റ് വാങ്ങിക്കാം. 50,000 പൗണ്ട് വിലയുള്ള ഈ മൈക്രോ ഫ്ളാറ്റ് ആരു സ്വന്തമാക്കും?

ലണ്ടനിലെ ഏറ്റവും ചെറിയ മൈക്രോ ഫ്ളാറ്റ് വില്പനയ്ക്ക്. ജീവിതം ഇടുങ്ങിയ ഈ ഫ്ളാറ്റിൽ  ഒതുക്കാമെങ്കിൽ ലണ്ടനിലെ ഈ ചെറിയ ഫ്ളാറ്റ് വാങ്ങിക്കാം. ഇതിൻ്റെ ആകെ വിസ്തീർണം എഴു സ്ക്വയർ മീറ്റർ മാത്രമാണ്. ഒരു ബെഡ്, ടോയ്ലറ്റ്, ഷവർ, സിങ്ക്, മൈക്രോവേവ്, അല്പം സ്റ്റോറേജ് സ്പെയിസ് എന്നിവ മാത്രമാണ് ഈ മൈക്രോ ഫ്ളാറ്റിലുള്ളത്.

ഈസ്റ്റ് ലണ്ടനിലെ ലോവർ ക്ളാപ്ടണിലുള്ള ഈ വിക്ടോറിയൻ കൺവേർഷൻ മൈക്രോ ഫ്ളാറ്റ് നിലവിൽ മാർക്കറ്റിൽ വില്പനയ്ക്കു വച്ചിരിക്കുന്നതിലെ ഏറ്റവും ചെറുതാണെന്ന് കരുതുന്നു. ലേലത്തിലൂടെയാണ് ഇതിൻ്റെ വില്പന നടത്തുന്നത്. 50,000 പൗണ്ടാണ് കുറഞ്ഞ വില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ 2017 മെയ് മാസത്തിൽ ഇത് വിറ്റത് 103,500 പൗണ്ടിനാണ്.

സ്ഥലം ലാഭിക്കുന്നതിനായി സ്റ്റോറേജിൻ്റെയും കപ്ബോർഡുകളുടെയും മുകളിലായാണ് ബെഡ് ഒരുക്കിയിരിക്കുന്നത്. മടക്കാവുന്ന ഒരു ടേബിളും ഇതിൽ അറ്റാച്ച് ചെയ്തിട്ടുണ്ട്. നിലവിൽ മാസം 800 പൗണ്ടിന് ഇത് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. 30 സ്ക്വയർ മീറ്ററിൽ താഴെയുള്ള പ്രോപ്പർട്ടികൾ വാങ്ങാൻ ബാങ്കുകൾ വായ്പ നൽകാത്തതിനാൽ രൊക്കം പണം നല്കി മാത്രമേ ഇത് വാങ്ങാനാകൂ. മൈ ഓക്ഷൻ എന്ന സ്ഥാപനമാണ് ഇത് മാർക്കറ്റിൽ എത്തിക്കുന്നത്.

ഫെബ്രുവരി 22 ന്  12 മണിക്ക് ആരംഭിക്കുന്ന ഓക്ഷൻ ഫെബ്രുവരി 23 ന് 4 മണിക്ക് അവസാനിക്കും. നിരവധി പേർ ഈ ചെറിയ ഫ്ളാറ്റിനെക്കുറിച്ച് അന്വേഷണവുമായി എത്തിക്കഴിഞ്ഞതായി ഓക്ഷൻ കമ്പനി ഡയറക്ടർ പറഞ്ഞു.

ക്ളാപ്ടണിലെ മൈക്രോ ഫ്ളാറ്റ് വില്പനയ്ക്ക്.

 

To get 24 X 7 `Malayalam Times` news updates please use, add to Home screen option on your mobile

ബ്രിട്ടണിലേയ്ക്കുള്ള കെയർ വർക്കർ വിസയ്ക്കുള്ള ഇമിഗ്രേഷൻ റൂളുകളിൽ 12 മാസത്തേയ്ക്ക് ഇളവ്. ത്രെഷോൾഡ് സാലറി 20,480 പൗണ്ട് മതി. നിലവിൽ 105,000 വേക്കൻസികൾ. 

Other News