Saturday, 11 January 2025

ഇതൊക്കെ ഒരു കാറ്റാണോ.... ഇന്ത്യൻ പൈലറ്റിന് കൈയടി.... അതിശക്തമായി വീശിയടിച്ച സ്റ്റോം യൂണിസിൽ എയർ ഇന്ത്യ ഡ്രീം ലൈനർ വിദഗ്ദമായി ലണ്ടൻ ഹീത്രൂവിൽ ആദ്യശ്രമത്തിലിറക്കി. വീഡിയോ കാണാം.

അതിശക്തമായി വീശിയടിച്ച സ്റ്റോം യൂണിസിൽ എയർ ഇന്ത്യ ഡ്രീം ലൈനർ വിദഗ്ദമായി ലണ്ടൻ ഹീത്രൂവിൽ ലാൻഡ് ചെയ്യിച്ച ഇന്ത്യൻ പൈലറ്റിൻ്റെ മികവിന് കൈയടി. അതിശക്തമായ കാറ്റുമൂലം നിരവധി ഫ്ളൈറ്റുകൾ ക്യാൻസൽ ചെയ്യുകയും ലാൻഡിംഗ് ക്ളേശകരമായി മാറുകയും ചെയ്തിരുന്നു. ലണ്ടൻ ഹീത്രൂവിലെ ഫ്ളൈറ്റ് ലാൻഡിംഗ് ബിഗ് ജെറ്റ് ടിവി ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുന്നതിനിടയിൽ എയർ ഇന്ത്യയുടെ ഡ്രീംലൈനർ ലാൻഡ് ചെയ്തു. ഇന്ത്യൻ പൈലറ്റിൻ്റെ മികവിനെ കമറ്റേറ്ററായ .ജെറി ഡയേഴ്സ് മുക്തകണ്ഠം പ്രശംസിക്കുന്നത് വീഡിയോയിൽ കേൾക്കാം. ബിഗ് ജെറ്റ് ടിവിയുടെ ലൈവ് ഏകദേശം 2 ലക്ഷം പേർ ഒരേ സമയം വീക്ഷിച്ചു.
 

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക

To get 24 X 7 `Malayalam Times` news updates please use, add to Home screen option on your mobile

Other News