Monday, 23 December 2024

ആൻഡ്രോയിഡ് സോഫ്റ്റ് വെയറിൽ സുരക്ഷാ വീഴ്ച. ബാങ്കിംഗ് ഡേറ്റ മോഷ്ടിക്കാൻ ശ്രമം.

Premier News Desk

വ്യാജ ലോഗിൻ സ്ക്രീനുകൾ സൃഷ്ടിക്കുന്ന ആപ്പുകൾ നിർമ്മിച്ച ബാങ്കിംഗ് ഡേറ്റ മോഷ്ടിക്കുന്ന സൈബർ ക്രിമിനലുകൾ 60 ഓളം സാമ്പത്തിക സ്ഥാനങ്ങളെ ടാർജറ്റ് ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞു. ആൻഡ്രോയിഡ് സോഫ്റ്റ് വെയറിൽ ഉണ്ടായ സുരക്ഷാ വീഴ്ച മൂലമാണ് ഇത് സംഭവിച്ചത്.

വിവിധ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാൻ തുടങ്ങിയതോടെയാണ് സൈബർ ക്രൈം ടീം അന്വേഷണം ആരംഭിച്ചത്. സ്ട്രാൻഡ് ഹോഗ് എന്നറിയപ്പെടുന്ന സംവിധാനം ഉപയോഗിച്ച് അക്കൗണ്ട് ലോഗിൻ ചെയ്യാനുള്ള സമാനമായ ആപ്പ് വഴി കസ്റ്റമറെ തെറ്റിദ്ധരിപ്പിച്ചാണ് ക്രിമിനലുകൾ ഡേറ്റ കൈവശമാക്കുന്നത്.

ക്രിമിനൽ ആക്ടിവിറ്റി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദോഷകരമായ ആപ്പുകൾ ഗൂഗിൾ കണ്ടെത്തി നീക്കം ചെയ്തു. പ്രോമോൺ ടെക്നോളജിയാണ് അമേരിക്കൻ സെക്യൂരിറ്റി കമ്പനിയുമായി ചേർന്ന് ഈ ബഗുകൾ കണ്ടെത്തി ഗൂഗിളിന് വിവരം കൈമാറിയത്.

Other News