Monday, 23 December 2024

ഇന്ത്യയിൽ മൊബൈൽ നിരക്കുകളിൽ വൻവർദ്ധനവ്. താരിഫിൽ 40 ശതമാനം വരെ വർദ്ധനവ് പ്രഖ്യാപിച്ചു

Premier News Desk

ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഫോണിന്റെ സേവനം ലഭ്യമായിരുന്ന ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇനി മുതൽ കൂടുതൽ പണം ചിലവഴിക്കേണ്ടി വരും. താരിഫിൽ 40 ശതമാനം വരെ വർദ്ധനവാണ് വിവിധ മൊബൈൽ സർവീസ് പ്രൊവൈഡേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. നൂറു കോടിയോളം മൊബൈൽ സബ്സ്ക്രൈസേഴ്സാണ് ഇന്ത്യയിൽ ഉള്ളത്. വോഡഫോൺ, ഐഡിയ, എയർടെൽ, റിലയൻസ് ജിയോ എന്നീ വൻകിട കമ്പനികളാണ് മൊബൈൽ കമ്മ്യൂണിക്കേഷൻ മാർക്കറ്റിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത്.

രണ്ടാം ക്വാർട്ടറിൽ വോഡഫോൺ, ഐഡിയ, എയർടെൽ കമ്പനികൾ വൻ നഷ്ടം നേരിട്ടിരുന്നു. മൊബൈൽ സർവീസ് ഓപ്പറേറ്റിംഗ് കമ്പനികൾ നൽകേണ്ടി വരുന്ന ഉയർന്ന ലൈസൻസിംഗ് ഫീസ്, ഹാർഡ് വെയർ - ഓപ്പറേറ്റിംഗ് ചിലവുകൾ എന്നിവ വളരെ കൂടുതലായതും ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന കുറഞ്ഞ വരുമാനവുമാണ് നഷ്ടമുണ്ടാക്കിയത്.

ഇന്ത്യയിലെ മൊബൈൽ സബ്സ്ക്രൈവേഴ്സിൽ 95 ശതമാനവും പ്രീപെയ്ഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇവരെയാണ് ചാർജ് വർദ്ധന പ്രധാനമായും ബാധിക്കുന്നത്. നിരക്കു വർദ്ധ ഡിസംബർ ആദ്യവാരം നിലവിൽ വരും.

Other News