Thursday, 21 November 2024

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ 'ഗ്രാൻഡ് മിഷൻ - 2020' ഫെബ്രുവരി 21 മുതൽ 

പ്രെസ്റ്റൺ: ലോകരക്ഷകനായ ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളായ പീഡാസഹന, കുരിശുമരണ, ഉത്ഥാനങ്ങളെ പ്രാർത്ഥനാപൂർവ്വം അനുസ്മരിക്കാനൊരുങ്ങുന്ന വലിയനോമ്പുകാലത്ത്, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ 'ഗ്രാൻഡ് മിഷൻ - 2020' വാര്ഷികധ്യാനം നടത്തപ്പെടുന്നു. നോമ്പുകാലചൈതന്യത്തിൽ വിശുദ്ധവാരത്തിനൊരുങ്ങാനും വാർഷികധ്യാനത്തിലൂടെ ജീവിതനവീകരണം സാധ്യമാക്കാനുമാണ് മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ഗ്രാൻഡ് മിഷൻ എന്ന പേരിൽ രൂപതയിലുടനീളം നോമ്പുകാലത്ത് വാർഷിക ധ്യാനം സംഘടിപ്പിക്കുന്നത്. 

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും വികാരി ജനറാൾമാർ സഹരക്ഷാധികാരികളുമായുള്ള  'ഗ്രാൻഡ് മിഷൻ - 2020' ന്, വികാരി ജനറാൾ മോൺ. ജിനോ അരീക്കാട്ട് MCBS ഉം ദിവ്യകാരുണ്യ മിഷനറി സഭയിലെ (MCBS) ബഹു. വൈദികരും നേതൃത്വം നൽകും. രൂപതയുടെ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ സെന്ററുകളിലായി നടക്കുന്ന ഗ്രാൻഡ് മിഷൻ 2020 ൽ ഓരോ സ്ഥലങ്ങളിലുമുള്ള പരമാവധി ആളുകൾക്ക് പണ്ടകെടുക്കത്തക്ക രീതിയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും നടക്കുന്ന ധ്യാനങ്ങൾക്ക്, അതാത് സ്ഥലങ്ങളിലെ പ്രീസ്റ് ഇൻ ചാർജ്, കൈക്കാരൻമാർ, കമ്മറ്റി അംഗങ്ങൾ, വാർഡ് ലീഡേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകും. ഫെബ്രുവരി 21 ഏപ്രിൽ 5 വരെയുള്ള ദിവസങ്ങളിലായാണ് വിവിധ സ്ഥലങ്ങളിൽ ഗ്രാൻഡ് മിഷൻ നടത്തപ്പെടുന്നത്. 

വി. പോൾ ആറാമൻ മാർപാപ്പ ഇറ്റലിയിലെ മിലാൻ ആർച്ചുബിഷപ്പായിരിക്കെയാണ് ദൈവവചനത്തിലൂന്നിയ ഇടവക നവീകരണ പദ്ധതിയായി 'ഗ്രാൻഡ് മിഷൻ' ആദ്യമായി ആവിഷ്കരിച്ചത്.  ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ 8 റീജിയനുകളിലായി ധ്യാനം നടക്കുന്ന സ്ഥലവും ദിവസങ്ങളുമടങ്ങിയ സർക്കുലർ രൂപത പുറത്തിറക്കി. ലിസ്റ്റ് ചുവടെ:

 

Other News