Friday, 20 September 2024

യുകെയിൽ എത്തിയിട്ടും ഇംഗ്ലീഷ് ഭാഷാ യോഗ്യത ലഭിക്കാത്തതിനാൽ പിൻ നമ്പർ കിട്ടാത്ത നഴ്സുമാരുടെ വിഷയം നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ ചർച്ചയ്ക്ക് എടുക്കുന്നു. ജനുവരി 30 ന് NMC ചീഫ് എക്സിക്യൂട്ടിവുമായി കേംബ്രിഡ്ജ് സിറ്റി കൗൺസിലർ ബൈജു വർക്കി തിട്ടാലയും കൗൺസിലർമാരുടെ ടീമും നഴ്സുമാരുടെ പ്രതിനിധികളോടൊപ്പം കൂടിക്കാഴ്ച നടത്തും.

യുകെയിൽ ഒരു രജിസ്റ്റേർഡ് നഴ്സാകുക എന്ന സ്വപ്നവുമായി എത്തി വർഷങ്ങളായിട്ടും പിൻ നമ്പർ ലഭിക്കാതെ സീനിയർ കെയറർമാരായും കെയർ അസിസ്റ്റൻറുമാരായും ജോലി ചെയ്യുന്നവരുടെ വിഷയം നഴ്സസ് ആൻഡ് മിഡ് വൈഫറി കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള സുവർണാവസരം ഒരുങ്ങുന്നു. ജനുവരി 30 വ്യാഴാഴ്ച NMC ചീഫ് എക്സിക്യൂട്ടിവുമായി കേംബ്രിഡ്ജ് സിറ്റി കൗൺസിലർ ബൈജു വർക്കി തിട്ടാലയും കൗൺസിലർമാരുടെ ടീമും നഴ്സുമാരുടെ പ്രതിനിധികളോടൊപ്പം കൂടിക്കാഴ്ച നടത്തും. NMC ചീഫ് എക്സിക്യൂട്ടീഷ് ആൻഡ്രിയ സറ്റ്ക്ളിഫുമായി ലണ്ടനിലെ ഓഫീസിൽ വച്ച് നടക്കുന്ന മീറ്റിംഗിൽ പിൻ നമ്പർ ലഭ്യമാക്കുന്നതിന്റെ സാധ്യതകൾ ആരായുന്നതിന് അവസരം ലഭിക്കും.

ആയിരക്കണക്കിന് മലയാളി നഴ്സുമാർ അടക്കം നിരവധി പേർ പിൻ നമ്പർ ലഭിക്കാതെ എൻഎച്ച്എസിലും നഴ്സിംഗ് ഹോമുകളിലും ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമൊക്കെ ഉണ്ടായിരുന്ന മികച്ച ജോലികൾ ഉപേക്ഷിച്ച് എത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും. ഐ ഇ എൽ ടി എസും ഒ ഇ ടിയും പലതവണ എഴുതിയിട്ടും ചെറിയ സ്കോർ വ്യത്യാസത്തിൽ ക്വാളിഫൈ ചെയ്യാൻ ഇവരിൽ പലർക്കും കഴിഞ്ഞില്ല. അതിനാൽ തന്നെ പിൻ നമ്പർ എന്നത് ഒരു സ്വപ്നമായി അവശേഷിച്ചു. ഇവരിൽ ഭൂരിഭാഗവും കുറഞ്ഞത് 10 വർഷത്തോളം യുകെയിൽ ജോലി പരിചയമുള്ളവരാണ്. മെഡിസിൻ കൊടുക്കുന്നത് ഒഴികെയുള്ള നഴ്സുമാർ ചെയ്യുന്ന എല്ലാ ജോലികളും ഇവർ നിലവിൽ ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിപക്ഷവും യുകെയിൽ പി.ആറും സിറ്റിസൺഷിപ്പും ലഭിച്ച് കുടുംബത്തോടെ കഴിയുന്നവരുമാണ്.

ഇവരുടെ കാര്യം എൻഎംസിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനായി ഈ വിഷയത്തിൽ കേംബ്രിഡ്ജ് സിറ്റി കൗൺസിലറായ ബൈജു വർക്കി തിട്ടാല മുൻകൈയെടുത്ത് കഴിഞ്ഞ വർഷം ശ്രമങ്ങൾ ഊർജിതമാക്കിയിരുന്നു. പിൻ നമ്പർ ലഭിക്കാത്ത നഴ്സുമാരുടെ വിവരങ്ങൾ ഇതിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയും വാർത്താ മാധ്യമങ്ങൾ വഴിയും ആദ്യം ശേഖരിച്ചു. ബൈജു വർക്കി തിട്ടാലയ്ക്കൊപ്പം ബിനോയി ജോസഫ് സ്കൻതോർപ്പ്, റിന്റോ ജയിംസ് എന്നിവർ ഇക്കാര്യങ്ങൾ ഏകോപിപ്പിച്ചു. തുടർന്ന് ഈ വിവരങ്ങൾ വിശകലനം ചെയ്ത് യഥാർത്ഥ വസ്തുകൾ ഒരു പ്രമേയമായി കേംബ്രിഡ്ജ് കൗൺസിലിൽ ബൈജു വർക്കി തിട്ടാല അവതരിപ്പിക്കുകയും കൗൺസിൽ അത് ഏകകണ്ഠമായി അത് അംഗീകരിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടണിലെ രാഷ്ട്രീയ അനിശ്ചിതത്വവും ബ്രെക്സിറ്റും ഇലക്ഷനുമൊക്കെ ഇതിന്റെ മുന്നോട്ടുള്ള നീക്കത്തിന് തടസങ്ങൾ സൃഷ്ടിച്ചെങ്കിലും കേംബ്രിഡ്ജ് കൗൺസിലിന്റെ പൂർണമായ പിന്തുണയിലൂടെ എൻഎംസിയുമായി നേരിട്ട് ചർച്ച നടത്തുവാൻ അവസരം ഒരുക്കുന്നതിലേക്ക് എത്തിക്കുവാൻ ബൈജു വർക്കി തിട്ടാലയ്ക്ക് കഴിഞ്ഞു. ഇതിന്റെ കോർഡിനേഷൻ കമ്മിറ്റിയ്ക്ക് ലഭിച്ച വിവരമനുസരിച്ച് പിൻ നമ്പർ ലഭിക്കാത്ത നിരവധി നഴ്സുമാർ ഇവിടെ വന്നതിനുശേഷം ഇംഗ്ലീഷ് ലാംഗ്വേജിലടക്കം ഹെൽത്ത് കെയർ സെക്ടറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹയർ ക്വാളിഫിക്കേഷൻ നേടിയിട്ടുണ്ട്. എന്നിട്ടും വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിൽ കെയറർ ലെവലിൽ ജോലി ചെയ്യുകയാണിവർ.

ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതകൾ എൻഎംസിയെ ബോധ്യപ്പെടുത്തുന്നതിന് NMC യുടെ ടോപ്പ് മാനേജ്മെൻറുമായുള്ള നേരിട്ടുള്ള മീറ്റിംഗ് തീർച്ചയായും ഗുണം ചെയ്യും.

TRENDING NEWS

കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഡ്രഗ് എൻഎച്ച്എസിൽ ലഭ്യമാക്കുന്നു. ഹാർട്ട് അറ്റാക്കും സ്ട്രോക്കും തടയുന്നതുവഴി അടുത്ത പത്തു വർഷത്തിൽ 30,000 ജീവനുകൾ രക്ഷിക്കാം.

ഹൗസ് ഓഫ് കോമൺസിന്റെ പഴയ സ്പീക്കർ ജോൺ ബെർക്കോയ്ക്ക് ലഭിച്ചത് ഗോൾഡൻ ഗുഡ് ബൈ. വെസ്റ്റ് മിൻസ്റ്റർ ടു നോട്ടിംങ്ങാം ടാക്സിച്ചാർജ് 1000 പൗണ്ട്. ലീവിംഗ് പാർട്ടിയ്ക്ക് 12,000 പൗണ്ട്.

ഹോസ്പിറ്റലുകളിൽ രോഗികൾ കോറിഡോറുകളിൽ കഴിയുന്നു. നഴ്സുമാർ വാർഡുകൾ വിട്ട് കോറിഡോർ നഴ്സുമാരാകുന്നു. രോഗികളുടെ സുരക്ഷയിലും ആശങ്ക. എൻഎച്ച്എസ് വീണ്ടും വിന്റർ ക്രൈസിസിൽ.

ജീവിതകാലം മുഴുവൻ സ്കിൻ ക്യാൻസറിന്റെ റിസർച്ചിനായി നീക്കിവച്ച 39 കാരിയായ ഡോക്ടർ അവസാനം അതേ രോഗം ബാധിച്ച് മരിച്ചു.

 

 

 

Other News