Sunday, 22 September 2024

കൊറോണ വൈറസ് ഭീതിയിൽ ബിരുദദാന ചടങ്ങുകൾ മാറ്റിവെച്ച് ലണ്ടൻ യൂണിവേഴ്സിറ്റി. ദുരിതത്തിലായത് രക്ഷിതാക്കൾ

കൊറോണ വൈറസ് രോഗബാധയെ ഭയന്ന് ലണ്ടൻ സർവകലാശാല ബിരുദദാനച്ചടങ്ങ് മാറ്റിവച്ചതിനെത്തുടർന്ന് ചടങ്ങിൽ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലണ്ടനിൽ എത്തി ചേർന്ന രക്ഷിതാക്കൾ അപ്രതീക്ഷിതമായ യൂണിവേഴ്സിറ്റി പ്രഖ്യാപനത്തിൽ വലയുന്നു. ബിരുദദാനച്ചടങ്ങ് നടക്കാനിരിക്കെ രണ്ട് ദിവസം മുൻപ് മാത്രമാണ് യൂണിവേഴ്സിറ്റി അറിയിപ്പ് ലഭിച്ചത്. അതുകൊണ്ട് തന്നെ പലർക്കും ഫ്ലൈറ്റുകളും ഹോട്ടൽ ബുക്കിംഗുകളും റദ്ദാക്കാനുള്ള സമയ പരിമിതി കഴിഞ്ഞിരുന്നു.

യൂണിവേഴ്സിറ്റിയിൽ നിന്നും ഔദ്യോഗികമായ ഇമെയിൽ സന്ദേശം വന്നിട്ടില്ലെന്നും, സോഷ്യൽ മീഡിയിലൂടെ മാത്രമാണ് ബിരുദദാന ചടങ്ങുകൾ ലണ്ടൻ യൂണിവേഴ്സിറ്റി മാറ്റിവെച്ചത് അറിഞ്ഞതെന്നും ഇൗ നടപടി വളരെ നിരാശാജനകം ആണെന്നും വിദ്യാർത്ഥികളിൽ പലരും പരാതിയുമായി രംഗത്തെത്തി. നിരവധി ആളുകൾ അവരുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചാണ് ഈ ചടങ്ങിനായി വരുന്നത്. യൂണിവഴ്സിറ്റി അറിയിപ്പ് പല ആളുകൾക്കും കൃത്യസമയത്ത് ഇമെയിൽ വഴി ലഭിച്ചില്ല. ചിലർ ഇൻസ്റ്റാഗ്രാം വഴിയാണ് വിവരം അറിഞ്ഞതു തന്നെ.

ബിരുദദാന ചടങ്ങിനുള്ള പുതുക്കിയ തീയതി വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി നൽകിയിട്ടില്ലെന്നും തന്റെ കുടുംബത്തിന് വീണ്ടും യാത്ര നടത്താൻ കഴിയുമോ എന്ന് സംശയിക്കുന്നതായും ശ്രീലങ്കയിലെ കൊളംബോയിൽ നിന്നുള്ള ഇരുപത്തിയൊന്നുകാരൻ ആകർഷ പറയുന്നു. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 4,000 ത്തോളം പേർ പങ്കെടുക്കേണ്ട ചടങ്ങാണ് മാറ്റി വെച്ചത്. ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ഡിസ്റ്റൻസ് ആൻഡ് ഫ്ലെക്‌സിബിൽ പഠന പരിപാടികളിലെ വിദ്യാർത്ഥികൾക്കായിരുന്നു ബിരുദ ദാന ചടങ്ങ് നിശ്ചയിച്ചിരുന്നത്.

ബിരുദധാരികൾ അവരുടെ സ്വന്തം രാജ്യങ്ങളിലിരുന്ന് പഠിച്ചാണ് ബിരുദം നേടിയത്. ലണ്ടനിലേക്ക് പോകുന്നത് അവരുടെ കുടുംബങ്ങൾക്ക് വളരെ അഭിമാനകരമായ നിമിഷമാകുമായിരുന്നു. തനിക്ക് സർവകലാശാലയിൽ നിന്ന് ഒരു മെയിൽ പോലും ലഭിച്ചില്ലെന്നും സോഷ്യൽ മീഡിയയിലൂടെ വാർത്ത അറിയുകയായിരുന്നു എന്ന് ബിസിനസ് ആൻഡ് മാർക്കറ്റിംഗ് വിദ്യാർത്ഥിയായ നാൽപ്പത്തിമൂന്നുകാരനായ ലൂക്കാസ് ഡെൽപോർട്ട് പറഞ്ഞു.

ശരിയായ രീതിയിലുള്ള ആശയവിനിമയം നടക്കാത്തതിനെ തുടർന്ന് പലരും തന്നെ ബിരുദദാന ചടങ്ങ് മാറ്റിവെച്ചതായി അറിയാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. യാത്രാ ചെലവുകൾക്ക് കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമോ എന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി ഇൻസ്റ്റാഗ്രാം പേജിൽ പലരും ചോദിക്കുന്നതായി കാണാം. ഇത്രയും കാലം സ്വരൂപിച്ചു വെച്ച തുക മുഴുവനും യാത്ര ചെലവിന് വേണ്ടി ഉപയോഗിക്കേണ്ടി വന്നു എന്ന് ഒരാൾ കുറിച്ചു.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News