പോസ്റ്റ് - ബ്രെക്സിറ്റ് പേപ്പർവർക്കുകൾക്കായി 50,000 അധിക സ്റ്റാഫുകളെ കണ്ടെത്താൻ ബ്രിട്ടൺ.
2021 ജനുവരി 1 മുതൽ മില്യൺ കണക്കിന് അധിക ഡിക്ലറേഷൻ ഫോമുകൾ പ്രോസസ്സ് ചെയ്യുന്നതിന് അധിക സ്റ്റാഫുകളുടെ റിക്രൂട്ട്മെൻ്റിന് ബ്രിട്ടൺ തയ്യാറെടുക്കുന്നു. ബോർഡർ ഓപ്പറേഷൻസ് ഗവൺമെൻ്റ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അടുത്ത ആറ് മാസത്തിനുള്ളിൽ ഏകദേശം 50,000 ത്തിൽ അധികം സ്റ്റാഫുകളെ ബ്രെക്‌സിറ്റ് പേപ്പർവർക്കുകൾ പ്രോസസ്സ് ചെയ്യുന്നതിന് വേണ്ടി വരും. യൂറോപ്യൻ യൂണിയനുമായി വ്യാപാരം നടത്തുന്നതിന് സങ്കീർണ്ണമായ കസ്റ്റംസ് ഡിക്ലറേഷൻ, എൻട്രി - എക്സിറ്റ് ഡിക്ലറേഷൻ ഫോമുകൾ എന്നിവയിൽ വേണ്ടത്ര സമർത്ഥരായ ആളുകളെ പരിശീലിപ്പിച്ചെടുക്കുന്നത് ഒരു വെല്ലുവിളിയാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടികാട്ടി.
താരിഫുകൾക്കായുള്ള പ്രഖ്യാപന ഫോമുകളുടെ എണ്ണം നിലവിലെ 50 മില്യണിൽ നിന്ന് പ്രതിവർഷം 200-250 മില്യണായി ഉയരുമെന്ന് റോഡ് ട്രാൻസ്പോർട്ട് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. കൂടാതെ, ന്യൂയോർക്കിലെ 9/11 ഭീകരാക്രമണത്തിനുശേഷം ഫെറികളിലും വിമാനങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അവതരിപ്പിച്ച എക്സിറ്റ്, എൻട്രി ഫോമുകളിൽ ഓരോ വർഷവും 100-125 മില്യൺ ഫോമുകൾ കൂടി പ്രോസസ്സ് ചെയ്യപ്പെടും.
UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS
FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS