അയർലണ്ടിൽ മരണമടഞ്ഞ മലയാളി നഴ്സിന് ഡബ്ളിനിൽ അന്ത്യാഞ്ജലി
അയർലണ്ടിൽ മരണമടഞ്ഞ മലയാളി നഴ്സ് മേരി കുര്യാക്കോസിന് ഡബ്ളിനിലെ മലയാളി സമൂഹം അന്ത്യാഞ്ജലി അർപ്പിച്ചു. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് മലയാളികൾ ചർച്ച് ഓഫ് ഇൻകാർനേഷൻ ഫെറ്റേർ കെയ്നിൽ തിങ്കളാഴ്ച നടന്ന പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുത്തു. മൂന്നു വർഷം മുൻപ് അയർലണ്ടിൽ എത്തിയ മേരി സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്തു വരികയായിരുന്നു. കോഴിക്കോട് അശോകപുരം സ്വദേശിനിയാണ്.