Friday, 20 September 2024

എൻഎച്ച്എസിലേയ്ക്ക് 400,000 ഗൗണുകൾ നാളെ എത്തും. ഒരു ദിവസം വേണ്ടത് 150,000. PPE ഇല്ലെങ്കിൽ വാക്കൗട്ടിനും മടിക്കില്ലെന്ന് സ്റ്റാഫ് യൂണിയനുകൾ

ബ്രിട്ടണിൽ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറിൻ്റെ ഷോർട്ടേജ് നിലനില്ക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്റ്റോക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഹൗസിംഗ് ആൻഡ് കമ്യൂണിറ്റീസ് സെക്രട്ടറി റോബർട്ട് ജെൻറിക്ക് ഇന്നത്തെ ലൈവ് ടെലി ബ്രീഫിൽ അറിയിച്ചു. ടർക്കിയിൽ നിന്ന് 84 ടൺ PPE നാളെ ലഭ്യമാകും. ഇതിൽ 400,000 ഗൗണുകൾ ഉൾപ്പെടും. എന്നാൽ ഇത് മൂന്നു ദിവസത്തെ ഉപയോഗത്തിനു മാത്രമേ തികയുകയുള്ളൂ. ഒരു ദിവസം എൻഎച്ച്എസിൽ 150,000 ത്തോളം ഗൗണുകളാണ് ആവശ്യമായിട്ടുള്ളത്. പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറിൻ്റെ കാര്യത്തിൽ വാക്കൗട്ട് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് കടക്കേണ്ടി വരുമെന്ന് എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫ് യൂണിയനുകൾ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ആവശ്യത്തിന് PPE ഇല്ലാതെ ജോലി ചെയ്യണമെന്ന നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് യൂണിയനുകൾ വ്യക്തമാക്കി.

ക്ലിനിക്കൽ സ്റ്റഡിയുടെ അടിസ്ഥാനത്തിലുള്ള പ്രൊട്ടക്ഷൻ സ്റ്റാഫിന് ലഭിക്കണം. അതല്ലാതെ PPE യുടെ ലഭ്യത അനുസരിച്ചുള്ള ഗൈഡ് ലൈൻ മാറ്റം അഭികാമ്യമല്ലെന്ന് കൺസൾട്ടൻ്റ്സ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ്റെ ചെയർമാൻ ഡോ. റോബ് ഹാർവുഡ് പറഞ്ഞു. ദി റോയൽ കോളജ് ഓഫ് സർജൻസ് ഓഫ് ഇംഗ്ലണ്ട്‌, റോയൽ കോളജ് ഓഫ് നഴ്സിംഗ്, യുണൈറ്റ് എന്നീ യൂണിയനുകൾ സ്റ്റാഫിന് ആവശ്യമായ PPE എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം ചികിത്സ നല്കാൻ വിസമ്മതിക്കുന്നതിന് നിർബന്ധിതരാകുമെന്നും മുന്നറിയിപ്പു നല്കി.

എൻഎച്ച്എസിലെ സ്റ്റാഫിനുള്ള പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറിൽ ഷോർട്ടേജ് ഉണ്ടാകുമെന്ന അനുമാനത്തെ തുടർന്ന് PPE ഗൈഡ് ലൈനിൽ പുതിയ നിർദ്ദേശങ്ങൾ പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് പുറപ്പെടുവിച്ചിരുന്നു. കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിന് ഫുൾ ലെംഗ്ത് വാട്ടർപ്രൂഫ് സർജിക്കൽ ഗൗൺ ഉപയോഗിക്കണമെന്ന മാർഗനിർദ്ദേശത്തിലാണ് മാറ്റം വരുത്തിയത്. ഗൗണുകൾ വീണ്ടും ഉപയോഗിക്കുകയോ അല്ലെങ്കിൽ ഗൗണില്ലാതെ തന്നെ ചികിത്സ നല്കാനും പുതിയ ഗൈഡ് ലൈൻ ആവശ്യപ്പെടുന്നു. ഗൗണിന് പകരം പ്ളാസ്റ്റിക് ഏപ്രണായാലും മതിയെന്നും നിർദ്ദേശമുണ്ട്.

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

Other News