നോട്ടിംങ്ങാം എം.പി ചാരിറ്റിയ്ക്കായി ഫണ്ട് സ്വരൂപിക്കാൻ കെയററായി. PPE ഷോർട്ടേജിനെക്കുറിച്ച് പ്രസ്താവന നടത്തിയതിൻ്റെ പേരിൽ ജോലിയിൽ നിന്ന് എംപ്ളോയർ പിരിച്ചുവിട്ടു
പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറിൻ്റെ ഷോർട്ടേജിനെക്കുറിച്ച് പ്രസ്താവന നടത്തിയതിൻ്റെ പേരിൽ കെയറായി ജോലി ചെയ്ത ലേബർ പാർട്ടി എം.പിയെ എംപ്ളോയർ പിരിച്ചുവിട്ടു. നോട്ടിംങ്ങാം ഈസ്റ്റ് എം.പി നാദിയാ വിറ്റോം ആണ് ചാരിറ്റിയ്ക്കായി ഫണ്ട് സ്വരൂപിക്കാൻ കെയററായി ജോലി തുടങ്ങിയത്. ലാർക്ക് ഹിൽ റിട്ടയർമെൻ്റ് വില്ലേജിൽ ഒരു മാസത്തിലേറെയായി കെയററായി നാദിയ ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ എക്സ്ട്രാ കെയർ ചാരിറ്റബിൾ ട്രസ്റ്റ് നാദിയയോട് PPE സംബന്ധമായ പരസ്യ പ്രസ്താവനയുടെ പേരിൽ ജോലിയ്ക്ക് വരേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു. PPE ഷോർട്ടേജിനെക്കുറിച്ച് സത്യസന്ധമായ വിവരങ്ങൾ പങ്കുവയ്ക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും ഇതുമൂലം ഉണ്ടാകുന്ന റിസ്കിനെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുവാൻ തനിക്ക് സ്വാതന്ത്യമുണ്ടെന്നും 23 കാരിയായ മിസ്. വിറ്റോം പറഞ്ഞു.
സോഷ്യൽ കെയറിൽ ജോലി ചെയ്യുന്ന നിരവധി പേർക്ക് PPE ഷോർട്ടേജിനെക്കുറിച്ച് പ്രതികരിക്കാൻ പോലും സാധിക്കുന്നില്ലെന്ന് നദിയ വിറ്റോം അഭിപ്രായപ്പെട്ടു. ഇത് കെയറർമാരുടെയും റെസിഡൻ്റ്സിൻ്റെയും ജീവൻ അപകടത്തിലാക്കുമെന്നും അവർ സൂചിപ്പിച്ചു. PPE ഷോർട്ടേജിനെക്കുറിച്ച് പ്രതികരിച്ചതിൻ്റെ പേരിൽ നിശബ്ദമാക്കപ്പെട്ടവരും അച്ചടക്ക നടപടി നേരിടുന്നവരും അനുഭവങ്ങൾ താനുമായി പങ്കുവെയ്ക്കണമെന്ന് നാദിയ അഭ്യർത്ഥിച്ചു. കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷനിൽ തെരഞ്ഞടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ എം.പിയാണ് നാദിയ വിറ്റോം. എം.പിയാകുന്നതിന് മുൻപ് നദിയ കെയർ വർക്കറായിരുന്നു.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS