Thursday, 21 November 2024

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ തിരിച്ചുവരവിൻ്റെ പാതയിൽ. കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ച 7.5%. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന മുന്നേറ്റം.

ഒമിക്രോൺ നിയന്ത്രണങ്ങൾ കാരണം ഡിസംബറിൽ പിന്നോക്കം പോയെങ്കിലും ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം 7.5% വളർച്ചയോടെ തിരിച്ചുവന്നതായി ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. 1941 ന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വളർച്ചയാണിത്.  2020 ലെ 9.4% തകർച്ചയ്ക്ക് ശേഷമാണ് ബ്രിട്ടൻ്റെ സാമ്പത്തികരംഗം ശക്തമായി തിരിച്ചു വരുന്നത്. കോവിഡ്  ലോക്ക് ഡൗൺ മൂലം ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളെ ഒമിക്‌റോൺ നിയന്ത്രണങ്ങൾ ബാധിച്ചതിനാൽ സമ്പദ്‌വ്യവസ്ഥ ഡിസംബറിൽ 0.2% ചുരുങ്ങി.

2021 ൻ്റെ ആദ്യ ക്വാർട്ടറിൽ ബ്രിട്ടൻ്റെ സാമ്പത്തികരംഗം പ്രതീക്ഷയ്ക്കു വിപരീതമായി ഒരു ശതമാനം വളർച്ച മാത്രമേ രേഖപ്പെടുത്തിയുള്ളൂ. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ ബ്രിട്ടീഷ് ഇക്കോണമിയ്ക്ക് സാധിച്ചതായി ചാൻസലർ റിഷി സുനാക്ക് പറഞ്ഞു. G7 രാജ്യങ്ങളിൽ ബ്രിട്ടൻ്റെ ഇക്കോണമിയാണ് ഏറ്റവും ത്വരിതഗതിയിൽ വളർന്നു കൊണ്ടിരിക്കുന്നത്.

Other News