ഇന്ത്യയുടെ പുരുഷ - വനിതാ വോളിബോൾ ടീമുകൾ സൗത്ത് ഏഷ്യൻ ഗെയിംസിൽ ജേതാക്കളായി.
ഇന്ത്യയുടെ പുരുഷ - വനിതാ ടീമുകൾ സൗത്ത് ഏഷ്യൻ ഗെയിംസിലെ വോളിബോളിൽ ജേതാക്കളായി. കാഠ്മണ്ഡുവിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ പുരുഷ ടീം പാക്കിസ്ഥാനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് തകർത്തു. സ്കോർ 20-25, 25-15, 25-17, 29-27.
അതിശക്തമായ മത്സരത്തിൽ ഇന്ത്യയുടെ വനിതാ ടീം ആതിഥേയരായ നേപ്പാളിനെ 2 നെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ 25-17, 23-15, 21-25, 25-20, 15-6.