Wednesday, 22 January 2025

സാജിദ് ജാവേദ് ഹോം സെക്രട്ടറിയായും പ്രീതി പട്ടേൽ ഫോറിൻ സെക്രട്ടറിയായും തുടരും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 109 ടോറി എംപിമാരുമായി ബോറിസ് ജോൺസൺ കൂടിക്കാഴ്ച നടത്തി.

ഡിസംബർ 12 നടന്ന പാർലമെൻറ് ഇലക്ഷനിൽ ആദ്യമായി ജയിച്ചു വന്ന 109 ടോറി പാർട്ടി എം.പിമാരുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൂടിക്കാഴ്ച നടത്തി. വെസ്റ്റ് മിൻസ്റ്റർ ഹാളിൽ വച്ചായിരുന്നു ബോറിസ് ഇവരുമായി സംവദിച്ചത്. ഇവരോടൊപ്പം ഫോട്ടോയ്ക്കും അദ്ദേഹം പോസ് ചെയ്തു. ലേബർ പാർട്ടിയുടെ തട്ടകങ്ങളിൽ നിന്നാണ് മിക്കവാറും എം.പിമാർ ജയിച്ചു വന്നത്.

ഇതിനിടെ തന്റെ മന്ത്രിസഭയിൽ ചെറിയ രീതിയിലുള്ള അഴിച്ചുപണികൾ ബോറിസ് ജോൺസൺ നടത്തി. സൈമൺ ഹാർട്ട് ആയിരിക്കും പുതിയ വെൽഷ് സെക്രട്ടറി. നിക്കി മോർഗൻ കൾച്ചർ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെട്ടു. സാജിദ് ജാവേദ് ഹോം സെക്രട്ടറിയായും പ്രീതി പട്ടേൽ ഫോറിൻ സെക്രട്ടറിയായും തുടരും. വ്യാഴാഴ്ച ക്വീൻസ് സ്പീച്ച് പാർലമെന്റിൽ നടക്കും.
 

Other News