അഡ്മിഷൻ നല്കുന്ന അണ്ടർ ഗ്രാജുവേറ്റുകളുടെ എണ്ണം യൂണിവേഴ്സിറ്റികൾ പരിമിതപ്പെടുത്തിയേക്കും. ഇൻറർനാഷണൽ സ്റ്റുഡൻറുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. യുകെയിലെ യൂണിവേഴ്സിറ്റികൾ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്.
കൊറോണ ക്രൈസിസുമൂലം യുകെയിലെ യൂണിവേഴ്സിറ്റികൾ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു. ഇൻറർനാഷണൽ സ്റ്റുഡൻറുകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതും സ്റ്റുഡൻ്റ് അക്കാമോഡേഷൻ്റെ ഉപയോഗക്കുറവും യൂണിവേഴ്സിറ്റികളുടെ വരുമാനത്തിൽ വൻ ഇടിവ് വരുത്തും. മൊത്തം 7 ബില്യൺ പൗണ്ടിൻ്റെ വരുമാനക്കുറവ് ആണ് പ്രതീക്ഷിക്കുന്നത്. കടുത്ത പ്രതിസന്ധി തുടർന്നാൽ യൂണിവേഴ്സിറ്റികൾ പലതും അടച്ചു പൂട്ടേണ്ട സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ എത്തും. ഗവൺമെൻ്റ് ആവശ്യമായ ഫൈനാൻഷ്യൽ സപ്പോർട്ട് നല്കണമെന്നാണ് യൂണിവേഴ്സിറ്റി ചാൻസലർമാർ ആവശ്യപ്പെടുന്നത്.
യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ലഭിക്കുന്ന അണ്ടർ ഗ്രാജുവേറ്റുകളുടെ എണ്ണം പരിമിതപ്പെടുത്താനും സ്റ്റുഡൻറുകളെ എല്ലാ യൂണിവേഴ്സികൾക്കും ലഭ്യമാകുന്ന വിധത്തിൽ പ്രവേശന രീതികൾ പരിഷ്കരിക്കാനും ആലോചനയുണ്ട്. ഓരോരുത്തരും മുൻഗണന കൊടുക്കുന്ന യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിക്കാനും ബുദ്ധിമുട്ട് നേരിടും. എ ലെവൽ സ്റ്റുഡൻ്റുകൾക്ക് അഡ്മിഷൻ ഓഫർ ലഭിച്ചിട്ടുള്ള യൂണിവേഴ്സിറ്റികളിൽ കോഴ്സിന് ചേരാൻ സാധിച്ചെന്നും വരില്ല. 485,000 പേരാണ് വിദേശത്തു നിന്ന് യുകെയിൽ പഠിക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 120,000 പേർ ചൈനയിൽ നിന്നാണ്. ബ്രിട്ടണിലെ സ്റ്റുഡൻറുകൾ ഒരു വർഷം ട്യൂഷൻ ഫീസായി 9,250 പൗണ്ട് നല്കുമ്പോൾ ഫോറിൻ സ്റ്റുഡൻറുകൾ ഇതിൻ്റെ രണ്ടും മൂന്നും ഇരട്ടി നല്കേണ്ടി വരുന്നുണ്ട്.