Sunday, 24 November 2024

കോവിഡ് കേസുകളിൽ വർദ്ധന. കോവിഡ് വാക്സിൻ്റെ നാലാമത്തെ ഡോസ് നല്കാൻ നിർദ്ദേശം.

ബ്രിട്ടണിലെ കോവിഡ് കേസുകളിൽ ഉണ്ടായ വർദ്ധനയുടെ പശ്ചാത്തലത്തിൽ കോവിഡ് വാക്സിൻ്റെ നാലാമത്തെ ഡോസ് നല്കാൻ നിർദ്ദേശം നല്കി. ജി പികൾക്കും ഹോസ്പിറ്റലുകൾക്കും എൻഎച്ച്എസ് ഇംഗ്ലണ്ട് ഇത് സംബന്ധമായ ഗൈഡൻസ് ഇഷ്യു ചെയ്തു. 75 വയസിന് മുകളിൽ പ്രായമുള്ളവർക്കും ആരോഗ്യ ദുർബലതയുള്ളവരെയും ഉദ്ദേശിച്ചാണ് നാലാമത്തെ വാക്സിൻ റോൾഔട്ട് ചെയ്യുന്നത്. മാർച്ച് അവസാനം മുതൽ നാലാം വാക്സിൻ ലഭ്യമാകും.

സെപ്റ്റംബർ മാസത്തിൽ ബൂസ്റ്റർ ഡോസ് എടുത്തവർക്ക് മാർച്ച് 21 മുതൽ നാലാം വാക്സിൻ നല്കാനാണ് നിർദ്ദേശം. കേസുകൾ ഉയരുന്നതും ഹോസ്പിറ്റൽ അഡ്മിഷൻ വർദ്ധിക്കുന്നതും കണക്കിലെടുത്താണ് നാലാം വാക്സിൻ റോൾഔട്ട് ത്വരിതപ്പെടുത്തുന്നത്. നേരത്തെ നിശ്ചയിച്ചിരുന്നതിലും 10 ദിവസം നേരത്തെ നാലാം ഡോസ് വാക്സിനേഷൻ ആരംഭിക്കും. ബൂസ്റ്ററും നാലാമത്തെ വാക്സിനും തമ്മിൽ 6 മാസം ഇടവേള വേണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. ഏപ്രിൽ മാസം ആരംഭിച്ച് ജൂണിൽ വാക്സിനേഷൻ പൂർത്തിയാക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്.
 

Other News